കുവൈത്ത് സിറ്റി: കുവൈത്തില്‍ ബില്ലുകളും പിഴയും അടയ്ക്കാനുണ്ടെങ്കില്‍ പ്രവാസികള്‍ക്ക് ഇനിമുതല്‍ യാത്ര ചെയ്യാനാവില്ല. ആഭ്യന്തര മന്ത്രാലയമാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രവാസികളുടെ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.
|
കഴിഞ്ഞ ദിവസങ്ങളില്‍ ടെലിഫോണ്‍, വെള്ളം, വൈദ്യുതി, തുടങ്ങിയ ബില്ലുകളുടെ കുടിശ്ശികയുള്ളവര്‍ക്കും, ഗതാഗത പിഴ ഉള്ളവര്‍ക്കും ആഭ്യന്തര മന്ത്രാലയം യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിദേശികളില്‍ നിന്നും പിഴയടക്കമുള്ള കുടിശ്ശികകള്‍ പിരിച്ചെടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
വിവിധ മന്ത്രാലയങ്ങളിലെ കുടിശ്ശികയോ പിഴയോ ബാക്കിയുള്ളവര്‍ക്ക് വിമാനത്താവളത്തിലോ മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫിസുകളിലോ സഹേല്‍ ആപ്പ് മുഖേനയോ പണം കെട്ടാന്‍ സൗകര്യമുണ്ട്. ഇതിനു ശേഷമേ യാത്രാവിലക്ക് അഴിയൂ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





