യുഎസ് ഓപ്പണ് പുതിയ അവകാശി: വനിതാ സിംഗിള്‍സ് കിരീടം കൗമാരക്കാരി കോക്കോ ഗൗഫിന്
|
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കൗമാരക്കാരി കോക്കോ ഗൗഫിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ അറീന സബര്‍ലന്‍കെയെ തോല്‍പ്പിച്ചായിരുന്നു 19കാരി ആദ്യ ഗ്രാന്റ് സ്ലാം നേടിയത്. ആദ്യം സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു കോക്കോയുടെ മുന്നേറ്റം. 26, 63, 62 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ഇതോടെ ലോക മൂന്നാം നമ്പര്‍ താരമായി കോക്കോയുടെ റാങ്കിങ് ഉയരും. ഈ ജയത്തോടെ സറീസ വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന കൗമാരക്കാരി എന്ന ബഹുമതിക്കും അവര്‍ അര്‍ഹയായി.
അരിന സബലെങ്കയ്‌ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ രണ്ട് മണിക്കൂര്‍ ആറ് മിനിട്ട് പോരാടിയാണ് കോക്കോ ഗൗഫ് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന നേട്ടത്തിലേക്ക് എത്തിയത്. 40 മിനിട്ടുകള്‍ നീണ്ടു നിന്ന ആദ്യ സെറ്റില്‍ അമേരിക്കന്‍ യുവതാരത്തിനെതിരെ വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ ബെലാറഷ്യന്‍ താരം സബലെങ്കയ്ക്കായിരുന്നു.
1999ല്‍ സെറീന വില്യംസായിരുന്നു ഈ നേട്ടം നേരത്തെ സ്വന്തമാക്കിയിട്ടുള്ള താരം. ആദ്യമായി യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുമ്പോള്‍ ഇതിഹാസ താരം സെറീനയ്ക്ക് 18 വയസ് മാത്രമായിരുന്നു പ്രായം.
Coco Gauff won the US Open in epic fashion.
Match point 👇 pic.twitter.com/QMAwRod7B7
— US Open Tennis (@usopen) September 9, 2023


