08
Sep 2023
Wed
08 Sep 2023 Wed

ദേശീയപാതയില്‍ ബസ് കേടായതിനെ തുടര്‍ന്ന് റോഡിലിറങ്ങി നിന്ന യാത്രക്കാരുടെ മേല്‍ ലോറി പാഞ്ഞുകയറി 11 മരണം. 12 പേര്‍ക്ക് പരിക്ക്. രാജസ്ഥാനിലെ ഭാരത്പൂറിലാണ് സംഭവം. രാജസ്ഥാനിലെ പുഷ്‌കറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസ് യാത്രയ്ക്കിടെ കേടാവുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലത്തിനു മുകളില്‍ വച്ചാണ് ബസ് കേടായത്. ഇതോടെ കുറച്ചുയാത്രികര്‍ ഇറങ്ങി ബസ്സിന്റെ പിന്നില്‍ നിന്നു. ഈ സമയം ഇതുവഴി വേഗതയില്‍ വന്ന ലോറി ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഞ്ചുപുരുഷന്‍മാരും ആറുസ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക