21
Sep 2023
Fri
21 Sep 2023 Fri

ദോഹ: ഏറ്റവും മികച്ച ലോകത്തിലെ രണ്ടാമത്തെയും മിഡില്‍ ഈസ്റ്റിലെ ഒന്നാമത്തെയും വിമാനത്താവളമായ ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 2023 ലെ ബിസിനസ് ട്രാവലര്‍ പുരസ്‌കാരം ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായും ഹമദ് വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടനിലെ റോയല്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറി. ട്രാവല്‍, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിലെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി 200-ലധികം വ്യവസായ പ്രമുഖരാണ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്.

മികച്ച ഡൈനിങ് ഓപ്ഷനുകള്‍, ആര്‍ട്ട് കലക്ഷനുകള്‍, ആഡംബര ഷോപ്പിങ് ഓപ്ഷനുകള്‍, 180ലധികം ലോകോത്തര റീട്ടെയില്‍ ഷോപ്പുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് ഹമദ് വിമാനത്താവളത്തിലുള്ളത്.