05
Sep 2023
Sat
05 Sep 2023 Sat

അഭിമുഖത്തിനായി ഹോട്ടലില്‍ എത്തിയ സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സൗദി വനിത നല്‍കിയ പരാതി 100 ശതമാനം വ്യാജമാണെന്ന് പ്രതികരിച്ച് വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാന്‍. മതിയായ തെളിവുകള്‍ കൊണ്ട് പരാതിയെ നേരിടുമെന്നും മല്ലു ട്രാവലര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലുവിന്റെ പ്രതികരണം. എന്നോട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്നറിയാം എന്നും എന്റെ ഭാഗം കൂടി കേട്ടിട്ട് അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നുവെന്നും മല്ലു ട്രാവലര്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഒരാഴ്ച മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു ഇന്റര്‍വ്യൂ. ഈ സമയത്ത് മല്ലു ട്രാവലര്‍ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. 354ാം വകുപ്പ് പ്രകാരമാണ് പോലിസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക