22
Sep 2023
Mon
22 Sep 2023 Mon

ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം കരസ്ഥമാക്കി. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ ടീം ലങ്കയെ 19 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണസമ്പാദ്യം രണ്ടായി ഉയര്‍ന്നു. ഷൂട്ടിങ്ങിലായിരുന്നു ഇന്ത്യയുടെ ആദ്യ സ്വര്‍ണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയും 116 റണ്‍സ് നേടുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ലങ്കയ്ക്ക് 97 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. സ്മൃതി മന്ദാന 46ഉം ജമീമ റോഡ്രിഗസ് 42ഉം റണ്‍സെടുത്തു.