05
Sep 2023
Tue
05 Sep 2023 Tue

കടയ്ക്കലില്‍ സൈനികന്റെ ദേഹത്ത് PFI ചാപ്പ; പരാതി വ്യാജം; ചെയ്തത് പ്രശസ്തിക്ക്; സൈനികനും സുഹൃത്തും അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: കടയ്ക്കലില്‍ സൈനികന്റെ ദേഹത്ത് നിരോധിത സംഘടനയായ പി.എഫ്.ഐ (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം. പരാതി നല്‍കിയ രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈന്‍ കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുതുകില്‍ പി.എഫ്.ഐ എന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന് സുഹൃത്ത് മൊഴി നല്‍കി.

തന്നെ ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ചാപ്പ കുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. അക്രമികള്‍ മര്‍ദ്ദിക്കുകയും ശരീരത്തിന് പിന്‍ഭാഗത്തായി പിഎഫ്ഐ എന്നെഴുതിയതായും ഷൈന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം ഓണാഘോഷ പരിപാടികള്‍ നടന്നതായും ഇതിന് ശേഷം ആക്രമണം ഉണ്ടായതെന്നും പരാതിയിലുണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് ജോലിസ്ഥലത്തേയ്ക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു ഷൈന്‍. ഇതിന് മുന്‍പായി രാത്രി സുഹൃത്തിന്റെ വീട്ടിലേക്കു പോയിരുന്നു. അതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും പിന്നാലെ നാലുപേര്‍ കൂടിയെത്തി മര്‍ദ്ദിച്ചതായും പിഎഫ്ഐ എന്ന് പുറത്ത് എഴുതിയെന്നുമായിരുന്നു പരാതി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക