09
Sep 2023
Thu
09 Sep 2023 Thu

വീണ്ടും സ്വര്‍ണ വെടി: ഷൂട്ടിങില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണ നേട്ടം; ആറാം സ്വര്‍ണം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണത്തോടെ തുടക്കം. അഞ്ചാം ദിനത്തില്‍ ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ആറാം സ്വര്‍ണം നേട്ടം സമ്മാനിച്ചത്. വുഷുവില്‍ വെള്ളിയും നേടി. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ നേട്ടം. സരബ്‌ജോത് സിങ്, ശിവ നര്‍വാല്‍, അര്‍ജുന്‍ സിങ് ചീമ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1734 പോയിന്റുകള്‍ ഫൈനലില്‍ വെടിവച്ചിട്ടാണ് സംഘത്തിന്റെ അഭിമാന നേട്ടം. വ്യക്തിഗത വിഭാഗത്തില്‍ സരബ്‌ജോതും അര്‍ജുനും ഫൈനലിലേക്ക് മുന്നേറി.

വനിതകളുടെ 60 കിലോ വുഷുവില്‍ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനല്‍ പോരില്‍ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 02നു താരം ഫൈനലില്‍ തോല്‍വി വഴങ്ങി.

ഗെയിംസില്‍ ഇന്ത്യയുടെ ആറാം സ്വര്‍ണമാണിത്. വെള്ളി നേട്ടം എട്ടിലുമെത്തി.
ആറ് സ്വര്‍ണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24 ആയി. പട്ടികയില്‍ ഇന്ത്യ ഏഴില്‍ നിന്നു അഞ്ചിലേക്കും കയറി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക