25
Oct 2023
Sun
25 Oct 2023 Sun

മകളുടെ വിവാഹത്തിനായി കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു. തൃശൂര്‍ എടത്തിരുത്തി പല്ലയില്‍ ഇസ്മായില്‍(54)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 21ന് ഇസ്മായിലിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച അദ്ദേഹം നാട്ടിലെത്തി. വിവാഹങ്ങള്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് ഇസ്മായിലിന്റെ മരണം.

പരേതനായ ശാന്തിപുരത്ത് ഇബ്രാഹിം ഹാജിയാണ് പിതാവ്. മകന്‍ ഇര്‍ഷാദും ഇസ്മായിലിന്റെ സഹോദരങ്ങളായ യൂസുഫും ബഷീറും കുവൈത്തില്‍ പ്രവാസികളാണ്.