10
Oct 2023
Mon
10 Oct 2023 Mon

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന്; ലക്ഷ്യം തെരഞ്ഞെടുപ്പ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് തൃശൂര്‍ സഹകരണ ബാങ്കിലേക്കാണ് ബഹുജനമാര്‍ച്ച് നടത്തുന്നത്. സമരജാഥ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

17കിലോമീറ്റര്‍ ദൂരമാണ് മാര്‍ച്ച് ചെയ്യുന്നത്. തട്ടിപ്പിനിരയായ എല്ലാവര്‍ക്കും മുഴുവന്‍ തുകയും തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് സമരജാഥ. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ ജനകീയ സമരം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ മുന്നോടിയായിട്ടാണ് സുരേഷ് ഗോപിയുടെ യാത്ര.

തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കും.

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഇ ഡി സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക