10
Oct 2023
Mon
10 Oct 2023 Mon

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഐഎസ് നേതാവ് ഷാനവാസ് ഡല്‍ഹിയില്‍ പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരുന്ന ഐഎസ് നേതാവ് ഷാനവാസ് എന്ന ഷാഫി ഉസാമ ഡല്‍ഹിയില്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് ഡല്‍ഹി സ്വദേശിയായ ഷാഫി ഉസാമ. ഭീകരവിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെയാണ് പിടിയിലായത്.

ഷാഫി ഉസാമ എന്ന ഷാനവാസിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ രാജ്യതലസ്ഥാനത്തെ ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

നിരവധി സംസ്ഥാനങ്ങളിലെ ഭീകര ശൃംഖലകളെ തകര്‍ക്കാന്‍ എന്‍ഐഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ആണ് പിടികൂടിയത്.

കഴിഞ്ഞ ജൂലൈയില്‍ ബൈക്ക് മോഷണവുമായി നടത്തിയ അന്വേഷണമാണ് തീവ്രവാദ ബന്ധത്തിലേക്ക് എത്തിയതെന്നാണ് എന്‍.ഐ.എ പറയുന്നത്. അന്ന് ഷാനവാസിനെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്ന് എന്‍.ഐ.എ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക