യുവ ഡോക്ടര്‍മാരുടെ മരണം: ഗൂഗിള്‍ മാപ്പിന് പിശക് സംഭവിച്ചിട്ടില്ലെന്ന് പൊലീസ്
|
കൊച്ചി: കാര്‍ പുഴയിലേക്കു മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പിനുണ്ടായ പിശകുമൂലമല്ലെന്ന് വടക്കേക്കര പൊലീസ്. ഞായര്‍ പുലര്‍ച്ചെ 12.30നാണ് കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിക്കുകീഴിലുള്ള എ.ആര് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ കൊടുങ്ങല്ലൂര്‍ മതിലകം പാമ്പിനേഴത്ത് അജ്മല്‍ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയില്‍ അദ്വൈത് (28) എന്നിവര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ കടല്‍വാതുരുത്ത് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പം കാറിലുണ്ടായ മൂന്നുപേര്‍ രക്ഷപ്പെട്ടു.
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, പുഴ എത്തുന്നതിനുമുമ്പ് ഹോളിക്രോസ് എല്‍.പി സ്കൂളിനുസമീപത്തുനിന്ന് ഇടത്തേക്കുള്ള വഴി ഗൂഗിള്‍ മാപ്പില്‍ കൃത്യമായി കാണിക്കുന്നുണ്ടെന്നും മുന്നോട്ടുപോയാല്‍ റോഡ് അവസാനിക്കുകയാണെന്ന് വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു. കടല്‍വാതുരുത്ത് കവലയില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് 400 മീറ്ററോളം സഞ്ചരിച്ചാലേ പുഴയുടെ സമീപമെത്താനാകൂ. കടല്‍വാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ള വഴി കാണാതെപോയത് അപകടത്തിന് കാരണമായി എന്നാണ് പൊലീസിന്റെ നിഗമനം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





