വീട്ടില്‍ വൈദ്യുതി മുടങ്ങിയപ്പോള്‍ ഇരുമ്പുതോട്ടിക്ക് സര്‍വീസ് വയറില്‍ തട്ടിയതിനെ തുടര്‍ന്ന് അമ്മയും രണ്ടുമക്കളും ഷോക്കേറ്റു മരിച്ചു. കന്യാകുമാരിയിലാണ് ദാരുണമായ സംഭവം. ആറ്റൂര്‍ സ്വദേശി ചിത്ര(48), മക്കളായ ആതിര(24), അശ്വിന്(21) എന്നിവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച വീട്ടിലേക്കുള്ള വൈദ്യുതി നഷ്ടമായതിനെ തുടര്‍ന്ന് അശ്വിനാണ് ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടി നോക്കിയത്. ഇതോടെ അശ്വിന് ഷോക്കേറ്റു.
|
ഈ സമയം ഒപ്പമുണ്ടായിരുന്ന ആതിര ഇരുമ്പ് തോട്ടി തട്ടിക്കളയാന്‍ ശ്രമിച്ചതോടെ യുവതിക്കും ഷോക്കേറ്റു. ഇതുകണ്ട് ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കും ഷോക്കേല്‍ക്കുകയും മൂവരും മരിക്കുകയുമായിരുന്നു. മൃതദേഹങ്ങള്‍ കുഴിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





