10
Oct 2023
Wed
10 Oct 2023 Wed

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത സംഘ്പരിവാര്‍ വിരുദ്ധ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെയും എച്ച്ആര്‍ മാനേജറെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ചൈനീസ് ഫണ്ടിങ്ങ് കേസിലാണ് ഇരുവരെയും ഇന്നലെയാണ് തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം എന്നിവ പ്രകാരം അറസ്റ്റ് ചെയ്തത്. കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്ത പോലീസ് സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ ചൊവ്വാഴ്ച റെയ്ഡും നടത്തി. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് നടപടിക്ക് എതിരെ ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയെ സമീപിക്കും. ചൈനക്ക് അനുകൂലമായി വാര്‍ത്ത നല്‍കാന്‍ പണം വാങ്ങി എന്ന ആരോപണമാണ് പ്രധാനമായും ഡല്‍ഹി പൊലീസ് ഉന്നയിക്കുന്നത്.ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് ന്യുസ് ക്ലിക്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്നലെ 46 പേരുടെ വീടുകളിലും വസതികളിലും വലിയ രീതിയിലുള്ള പരിശോധനകളാണ് നടന്നിട്ടുള്ളത്. നിരവധി ലാപ്‌ടോപുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന്റെ നടപടിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ മാധ്യമ സംഘടനകള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ തടവുകാരനായ ശിക്ഷയനുഭവിച്ച മാധ്യമ പ്രവര്‍ത്തകനാണ് ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ത. അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇപ്പോഴും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ നടപടികളെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിശന്റ ജനവിരുദ്ധ നയങ്ങളെ രൂഷമായി വിമര്‍ശിക്കുകയും മാധ്യമ മേഖലയിലേക്ക് നടത്തുന്ന കടന്നാക്രമണങ്ങളെ തുറന്നുകാട്ടുന്നതുമായ നിരവധി ലേഖനങ്ങള്‍ പുര്‍കായസ്തയുടെ സംഭാവനയായുണ്ട്.

കഴിഞ്ഞ ഒരു മാസമായി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അതുകൊണ്ട് തന്നെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് റെയ്ഡും അറസ്റ്റുമെന്നാണ് ന്യുസ് ക്ലിക്ക് ആരോപിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക