ചെന്നൈ: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ചൂഷണംചെയ്തെന്ന യുവതിയുടെ പരാതിയില്‍ സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം (34) പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗള്‍ഫില്‍നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പൊലീസിനെ അറിയിച്ചു.
|
എറണാകളും പെരുമ്പാവൂര്‍ സ്വദേശിയാണ് ഷിയാസ്. എറണാകുളം പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പരാതിയില്‍ ചന്ദേര പോലീസ് സ്ത്രീ പീഡനത്തിനും പണം തട്ടിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷിയാസിനെതിരെ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





