10
Oct 2023
Thu
10 Oct 2023 Thu

സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; കാരണം അറിയാതെ കേരള നേതാക്കള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: നടനും ബി.ജെ.പി മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നാളെ രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എത്താനാണ് നിര്‍ദേശമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേയുള്ള അവസാനവട്ട മന്ത്രിസഭാ പുനസംഘടനയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായാണ് സുരേഷ് ഗോപിയെ കേന്ദ്രം പരിഗണിച്ചത്. ഇതില്‍ നടന് കടുത്ത അതൃപ്തിയുണ്ട്. തന്നെ ഒതുക്കാന്‍ വേണ്ടിയുള്ള നീക്കമാണെന്നും പരാതിയുണ്ട്. ഇതിനിടെയാണ് അദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ചെങ്കിലും നടന്‍ പരാജയപ്പെടുകയായിരുന്നു. ഇത്തവണയും ഇവിടെ മത്സരിക്കാന്‍ കൂടുതല്‍ തയ്യാറെടുപ്പുകളുമായി കളത്തില്‍ നിറയുന്നതിനിടെ പ്രധാനമന്ത്രി വിളിപ്പിച്ചതിന് രാഷ്ട്രീയപരമായി ഏറെ പ്രധാന്യമുണ്ട്. കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനാണ് സുരേഷ് ഗോപി ആഗ്രഹിക്കുന്നത്. തൃശൂര്‍ കരുവന്നൂരിലെ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഓളമുണ്ടാക്കാന്‍ പദയാത്ര നടത്തിയതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ക്ഷണം.

കരുവന്നൂരിലെ പദയാത്രയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുരേഷ് ഗോപി പദയാത്ര നടത്തിയിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തിരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക