16
Oct 2023
Thu
16 Oct 2023 Thu

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ടെലിവിഷന്‍ താരം ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഷിയാസിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തില്‍ വിടാനാണ് നിര്‍ദേശം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പടന്ന സ്വദേശിനിയുടെ പരാതിയിലായിരുന്നു ഷിയാസിനെതിരെ പൊലീസ് കേസെടുത്തത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ പൊലീസ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം തടഞ്ഞു വച്ച ഷിയാസിനെ
പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>