ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവ് വിഷംകഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. തൃശൂരില്‍ മാള പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. കുഴൂര്‍ സൗത്ത് താണിശേരി തേക്കിനിയത് വിനോദ് (43) ആണ് സ്റ്റേഷനില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴം വൈകീട്ട് ആറരയോടെയാണ് സംഭവം.
|
വിനോദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം ഹോസ്പിറ്റലില്‍ ചെലവായ തുക അടയ്ക്കാന്‍ തങ്ങളുടെ കൈവശം പണമില്ലെന്നു വിനോദിന്റെ ഭാര്യ സിജി പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





