അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ഇന്ത്യന്‍ ദമ്പതികളെയും രണ്ടുമക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ്(43), ഭാര്യ സോണാല്‍ പരിഹര്‍ (42), മക്കളായ 10 വയസ്സുള്ള ആണ്‍കുട്ടിയും 6 വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ന്യൂജഴ്സിയിലെ പ്ലെയിന്‍സ്ബോറോയിലാണ് സംഭവം.
|
ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. കൊലപാതകമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഈ പ്രദേശത്ത് കൂടുതല്‍ ഇന്ത്യക്കാര്‍ താമസിച്ചു വരുന്ന സ്ഥലമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





