ന്യൂഡൽഹി: ഗാസയിൽ ഇസ്രായേൽ- ഹമാസ് സംഘർഷ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യക്കാർക്ക് മാർഗനിർദേശം പുറത്തിറക്കി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലെ ഇന്ത്യൻ എംബസിയാണ് സുപ്രധാനമായ മാർഗനിർദേശം നൽകിയത്.
|
സംഘർഷസാഹചര്യത്തിൽ ഇന്ത്യക്കാർ തികച്ചും ജാഗ്രത പാലിക്കണം. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാമുൻകരുതലുകൾ എല്ലാം കൃത്യമായി പാലിക്കണം. അനാവശ്യയാത്രകൾ ഒഴിവാക്കണം. സുരക്ഷിത സ്ഥാനത്തുതന്നെ തുടരണം. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി അധികൃതർ ഹെൽപ്പ്ലൈനും പുറത്തിറക്കി. ഹെൽപ്പ് ലൈൻ നമ്പർ: +97235226748
ഇസ്രായേൽ പലസ്തീനിലേക്ക് റോക്കറ്റാക്രമണം നടത്തിയതിന് തിരിച്ചടിയായി അയ്യായിരത്തിലേറെ റോക്കറ്റുകളാണ് ഹമാസ് ഇസ്രായേലിന് നേരെ തൊടുത്തത്. ആക്രമണത്തിൽ ഒരു മരണവും നൂറിലേറെ പേർക്ക് പരിക്കും സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





