07
Oct 2023
Tue
07 Oct 2023 Tue

കൊച്ചി: മുസ് ലിം ലീഗ് നേതാവ് കെ എം ഷാജിയില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ കൊടുക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് കെ എം ഷാജിയില്‍ വിജിലന്‍സ് 47 ലക്ഷം രൂപ പിടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് സിപിഐഎം പ്രവര്‍ത്തകനായ അഭിഭാഷകന്‍ ഹരീഷ് ആണ് കെ എം ഷാജിക്കെതിരേ കേസ് നല്‍കിയത്. തുടര്‍ന്ന് കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് 47 ലക്ഷം രൂപ പിടിച്ചെടുക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത പണമാണ് വിജിലന്‍സ് പിടിച്ചെടുത്തതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയ കെ എം ഷാജി പണം പിരിച്ചതിന്റെ രസീതുകളും ഹാജരാക്കുകയുണ്ടായി. പണം തിരികെ ലഭിക്കാനായി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതോടെയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക