05
Oct 2023
Wed
05 Oct 2023 Wed

മദ്‌റസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോയ 13കാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്നു. കണ്ണുകളിലൂടെ കരിമ്പിന്‍ തണ്ട് കുത്തിയിറക്കുകയും വായില്‍ മണ്ണ് നിറയ്ക്കുകയും ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുപിയിലെ ലഖിംപൂര്‍ ഖേരി ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് പ്രദേശത്തെ കരിമ്പിന്‍തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതായും കരിമ്പിന്‍തോട്ടത്തില്‍ നിന്ന് ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തില്‍ ആഴമേറിയ ഏഴു മുറിവുകള്‍ ഉണ്ടായിരുന്നതായും അതിക്രൂരമായി പീഡിപ്പിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക