08
Oct 2023
Thu
08 Oct 2023 Thu

കോതമംഗലം: 14കാരി ജീവനൊടുക്കിയ സംഭവത്തില്‍ 18കാരനെ പോക്‌സോ ചുമത്തി കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മാലിപ്പാറ സ്വദേശി വിവേക് ബിനുവാണ് അറസ്റ്റിലായത്. ഒമ്പതാം തീയതിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവേക് ബിനുവിനെ പിടികൂടിയതെന്ന് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ പറഞ്ഞു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക