23
Oct 2023
Tue
23 Oct 2023 Tue

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് ദോഹയിൽ തിരിച്ചെത്തിയ തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ പാവറട്ടി മരുതയൂർ പുഴങ്കരയില്ലത്ത് അക്ബർ അബ്ദുൽ ഖാദർ(42)ആണ് മരിച്ചു. ഖത്തർ ലിമോസിൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ജാസ്മിൻ. മക്കൾ: അഫ്റാൻ, അഫ്നാൻ. രണ്ടാഴ്ച മുമ്പാണ് അക്ബർ അവധിക്കുശേഷം നാട്ടിൽ നിന്നു തിരിച്ചെത്തിയത്. കഴിഞ്ഞദിവസം നെഞ്ചുവേദന അനുഭവപ്പെട്ട അക്ബർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.