06
Oct 2023
Thu
06 Oct 2023 Thu

വീട്ടിലിരുന്ന് മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കാണാമോ? ഇന്ത്യയിലെ നിയമം എന്ത് പറയുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: വീട്ടിലിരുന്ന് സ്വന്തം മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും പോണ്‍ വീഡിയോ കാണാത്തവര്‍ വളരെ ചുരുക്കമാണ്. ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പോണ്‍ വീഡിയോ കൈമാറ്റം ചെയ്യാറുമുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികളുടെ നിയമവശം പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. 2018 ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 827 പോണ്‍സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ ഓണ്‍ലൈന്‍ പോണിന് ഏതാണ്ട് വിലങ്ങുവീണ അവസ്ഥയിലാണ്. എന്നാല്‍ ഈ നിരോധിത സൈറ്റുകള്‍ കാണുന്ന വ്യക്തികള്‍ക്ക് എന്തെങ്കിലും നിയമനടപടി നേരിടേണ്ടി വരുമോ….? അവ എന്തെന്ന് പരിശോധിക്കാം.

എന്നാല്‍ സുപ്രധാനമായ കാര്യം ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ വീട്ടിലിരുന്ന് പോണ്‍ കണ്ടാല്‍ അതിന് ശിക്ഷ നല്‍കുന്ന നിയമം ഇല്ലെന്നാണ്. ഇന്റര്‍നെറ്റില്‍ നിന്നോ, സ്വയം നിര്‍മ്മിച്ചതോ ആയ ഏതൊരു ലൈംഗിക ദൃശ്യങ്ങളും സ്വയം/സ്വകര്യമായി കാണുന്നതിന് ഇന്ത്യയില്‍ നിരോധനമില്ല. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നവ കോപ്പി റൈറ്റ്‌സ് ഉള്ളതാണെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങള്‍ ബാധകയിരിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ അശ്ലീല വീഡിയോകളോ ദൃശ്യങ്ങളോ കാണുന്നതിന് നിരോധനമില്ല. എന്നാല്‍, നിങ്ങള്‍ ഇത് കാണുന്നില്ലെന്നത് ഉറുപ്പ് വരുത്തേണ്ടത് നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ ഉത്തരവാദിത്വമാണ്. അതായത് നേരിട്ട് ഉപയോക്താക്കള്‍ ഇതില്‍ കുറ്റക്കാരല്ല. നിരോധിക്കപ്പെട്ട പോണ്‍ സൈറ്റുകള്‍ അവര്‍ക്കു വേണമെങ്കില്‍, സാധിക്കുമെങ്കില്‍ സന്ദര്‍ശിക്കുന്നത് കുറ്റകരമല്ല. എന്നാല്‍, ഇത്തരം അശ്ലീല ഉള്ളടക്കം ഇന്റര്‍നെറ്റ് കണക്ഷനില്‍ ലഭ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 സെക്ഷന്‍ 25 പ്രകാരം സേവനദാതാവിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന് അനുവാദമുണ്ട്.

പോണ്‍ സൈബര്‍ കഫെയിലും മറ്റും പോണ്‍ കാണുന്നതും ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. 2011ല്‍ ടെലികോം മന്ത്രാലയം പുറത്തിറക്കിയ നിയമാവലി പ്രകാരം പോണ്‍ പൊതു സ്ഥലത്ത് കാണുന്നത് കുറ്റകരമാണ്. സൈബര്‍ കഫെകള്‍ ഇതിന്റെ പരിധിയില്‍ വരും. ബ്ലോക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകള്‍ സൈബര്‍ കഫെയിലിരുന്ന് ബ്രൗസുചെയ്താല്‍ അത് തടവ് കിട്ടാവുന്ന തെറ്റാണ്.

സ്വന്തം മൊബൈല്‍ ഫോണിലോ, ലാപ്പ്‌ടോപ്പിലോ, പെന്‍െ്രെഡവിലോ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല. എന്നാല്‍ കുട്ടികളുടെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും, പ്രചരിപ്പിക്കുന്നതും, കാണുന്നതും/മറ്റെല്ലാ ഇടപാടുകളും കുറ്റകരമാണ്. കുട്ടികളുടേതല്ലാത്ത അശ്ലീല ദൃശങ്ങള്‍ വാട്‌സാപ്പ്/മെസഞ്ചര്‍ വഴി അയക്കുന്നത് കുറ്റകരമാണ്. സ്വന്തം ലൈംഗിക ദൃശ്യങ്ങളും, ചിന്ത്രങ്ങളും സ്വയം പകര്‍ത്താനും സൂക്ഷിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്.

ഇന്ത്യയുടെ ഐടി ആക്ട് പ്രകാരം കുട്ടികളുടെ പോണ്‍ പ്രസിദ്ധീകരിച്ചാലും, പ്രചരിപ്പിച്ചാലും അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും. പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്. ഇത് രണ്ടാമതൊരിക്കല്‍ കൂടെ ആവര്‍ത്തിച്ചാല്‍ തടവ് ഏഴു വര്‍ഷമായി വര്‍ധിക്കും. പിഴ പത്തു ലക്ഷം രൂപ വീണ്ടും ഒടുക്കുകയും ചെയ്യണം. ചൈല്‍ഡ് പോണോഗ്രാഫി പ്രസിദ്ധികരിക്കുന്നതും കാണുന്നതും ഗൗരവമുള്ള കുറ്റമായാണ് നിയമം കാണുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക