മക്കളെ കാണാനായി നാട്ടിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബൂദബിയിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ മുനമ്പത്ത് മടത്തിൽ മൊയ്തീൻ(68)ആണ് മരിച്ചത്. മകന്റെ വീട്ടിൽ വെച്ച് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൊയ്തീൻ വ്യാഴാഴ്ച മരിക്കുകയായിരുന്നു.
|
ഭാര്യ: ജമീല, മക്കൾ: ഫസീൽ (അബൂദബി), മുസ്തഫ (ഷാർജ), അനസ്. മുപ്പത് വർഷം റാസൽ ഖൈമയിൽ പ്രവാസിയായിരുന്ന മൊയ്തീൻ പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനു ശേഷം അബൂദബിയിലുള്ള മകന്റെ അടുത്തുവന്നപ്പോഴാണ് ആകസ്മിക മരണം സംഭവിച്ചത്. മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





