21
Aug 2026
Fri
21 Aug 2026 Fri
kondotty mdma case

മലപ്പുറം: തൂഫാന്‍ ലഹരി പരിശോധന പുരോഗമിക്കവേ മലപ്പുറം ജില്ലയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. കൊണ്ടോട്ടിയില്‍ കോളജില്‍ ഓണാഘോഷത്തിനു വിദ്യാര്‍ഥികള്‍ എത്തിയ കാറില്‍നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലയില്‍ കോളജുകളില്‍ ഓണാഘോഷം നടക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മലപ്പുറം എക്‌സൈസ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് വ്യാഴാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് കോളജ് ഗ്രൗണ്ടിനു സമീപം പാര്‍ക്ക് ചെയ്ത കാറില്‍നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

കോളജ് ഗ്രൗണ്ടിനു സമീപം നിര്‍ത്തിയിട്ട വാഹനത്തിനു സമീപം എക്‌സൈസ് വാഹനം എത്തിയപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ ഇറങ്ങി ഓടുന്നതു ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കാറില്‍നിന്നു എംഡിഎംഎ കണ്ടെത്തിയത്. കാറില്‍നിന്ന് വിദ്യാര്‍ഥികള്‍ ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതി ചേര്‍ത്ത് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. കാര്‍ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫിസര്‍ അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ മുഹമ്മദ് നൗഫല്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ധന്യ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags: Malappuram news, Kondotty MDMA case, Malappuram Excise, Operation Toofan, Onam celebration drug bust, MDMA seized, Kerala news Malayalam, Crime news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക