16
Oct 2023
Fri
16 Oct 2023 Fri

മനാമ: ഫലസ്തീനിനെതിരേ വിദ്വേഷജനകമായ പോസ്റ്റിട്ട ഇന്ത്യന്‍ ഡോക്ടറെ ബഹ്റൈനിലെ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് വ്യാപക വിമര്‍ശനത്തിന് കാരണമായതോടെ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറായ സുനില്‍ ജെ റാവുവിനെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നെങ്കിലും ജോലിയില്‍ തുടരുന്നത് ഉചിതമല്ലെന്ന് കണ്ടെന്ന് പിരിച്ചുവിടുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക