09
Oct 2023
Sat
09 Oct 2023 Sat

പ്രതിമാസം 5.6 ലക്ഷം രൂപ(25000 ദിർഹം)വീതം 25 വർഷത്തേക്ക് സമ്മാനമായി ലഭിക്കുന്ന യുഎഇയിലെ പ്രസിദ്ധമായ എമിറേറ്റ് ഡ്രോയിലെ ഫാസ്റ്റ് 5 ​​ഗ്രാന്റ് പ്രൈസ് തമിഴ്നാട് സ്വദേശിക്ക്. മ​ഗേഷ് കുമാർ നടരാജനാണ് ഈ ഭാ​ഗ്യവാൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇയ്ക്ക് പുറത്ത് ലഭിക്കുന്ന ആദ്യ സമ്മാനമാണ് മ​ഗേഷ് കുമാർ നടരാജന് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ അംബൂറിലെ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുകയാണ് മ​ഗേഷ്. 2019 മുതൽ ഈ വർഷം ആദ്യം വരെ സൗദിയിലായിരുന്നു മ​ഗേഷിന്റെ ജോലി. ദുബയിലേക്കുള്ള യാത്രയ്ക്കിടെയാണ് നറുക്കെടുപ്പിനെക്കുറിച്ച് അറിയുന്നതും ടിക്കറ്റ് വാങ്ങിത്തുടങ്ങിയതെന്നും മ​ഗേഷ് പറയുന്നു.

ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് മ​ഗേഷിന്റെ കുടുംബം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ സുരക്ഷിത ഭാവിക്കുമായി കുറച്ചുപണം നിക്ഷേപിക്കുമെന്നും സമൂഹത്തിൽ സഹായം അനിവാര്യമായവരെ കൂടി പരി​ഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക