‘നഷ്ടങ്ങള്‍ മാത്രമെ ഉണ്ടാകൂ, പ്ലീസ് ഒന്ന് നിര്‍ത്തൂ’; യുദ്ധം നിര്‍ത്തണമെന്ന് മാര്‍പ്പാപ്പ
|
റോം: പശ്ചിമേഷ്യ അശാന്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇടപെട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആക്രമണം ഉടന്‍ നിര്‍ത്തണമെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാര്‍പ്പാപ്പ ചര്‍ച്ച ചെയ്തു.
റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാര്‍ത്ഥനയ്ക്ക് ശേഷം യുദ്ധം നിര്‍ത്താന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു. യുദ്ധം എല്ലായ്പ്പോഴും നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ, സഹോദരന്മാരെ നിര്‍ത്തൂ, നിര്‍ത്തൂ- മാര്‍പ്പാപ്പ പറഞ്ഞു.
അതേസമയം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത ലോകനേതാക്കള്‍ വിവിധ ചര്‍ച്ചകള്‍ക്കായി ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍ ഇന്ന് ഇസ്രയേലിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയും ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





