എഎഫ്സി ചാമ്പ്യന്‍സ് ലീഗ്: നെയ്മര്‍ ഇല്ലാഞ്ഞിട്ടും മുംബൈ സിറ്റിയെ പഞ്ഞിക്കിട്ട് അല്‍ ഹിലാല്‍; 0- 6
|
റിയാദ്: എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ലീഗ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിക്ക് വീണ്ടും തോല്‍വി. എതിരില്ലാത്ത ആറ് ഗോളിനാണ് സൗദി ക്ലബ് അല്‍ ഹിലാല്‍ മുംബൈയെ പരാജയപ്പെടുത്തിയത്. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച മൂന്ന് മത്സരവും പരാജയപ്പെട്ടതോടെ മുംബൈ സിറ്റിയുടെ ടൂര്‍ണമെന്റിലെ നിലനില്‍പ്പ് ആശങ്കയിലായി.
അല്‍ ഹിലാലിന് വേണ്ടി മുന്‍ ഫുള്‍ഹാം സ്ട്രൈക്കര്‍ അലക്സാണ്ടര്‍ മിട്രോവിച്ച് ഹാട്രിക് നേടി.
സെര്‍ജി മിലിങ്കോവിച്ച്, മുഹമ്മദ് അല്‍ ബുറൈക്, അബ്ദുല്ല അല്‍ മാലികി എന്നിവര്‍ ഓരോ ഗോളുകളും അടിച്ചതോടെ മുംബൈ ഗോളിക്ക് വിശ്രമിക്കാനെ സമയം ഉണ്ടായില്ല. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ മുംബൈയുടെ മുന്‍നിരയ്ക്കും കഴിഞ്ഞില്ല. ആദ്യ റൗണ്ടില്‍ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇതോടെ മുംബൈ സിറ്റിക്ക് നിര്‍ണായകമായി. നെയ്മര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ അല്‍ ഹിലാലിന്റെ അവസ്ഥ ഇതിലും പരിതാപകരമായേനെ. കഴിഞ്ഞ മത്സരത്തില്‍ നസ്സാജിയോട് മുംബൈ പരാജയപ്പെട്ടിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ. ഒരു പോയിന്റ് പോലും ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ല.
എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ഇന്നിറങ്ങും. ഖത്തറില്‍ നിന്നെത്തിയ അല്‍ ദുഹൈല്‍ ആണ് അല്‍ നസറിന്റെ എതിരാളികള്‍. ചാമ്പ്യന്‍സ് ലീ?ഗില്‍ കളിച്ച രണ്ട് മത്സരങ്ങളിലും അല്‍ നസര്‍ വിജയം നേടിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





