സമ്പൂര്‍ണമായി തകര്‍ന്ന് ഗസ്സയിലെ ആരോഗ്യമേഖല: 72 ല്‍ 46 ഉം പ്രവര്‍ത്തനരഹിതം; ശേഷിക്കുന്നത് ഉടന്‍ പൂട്ടിയേക്കുമെന്ന് UN
|
ഗസ്സസിറ്റി: ഗസ്സയില്‍ ഇന്ധനക്ഷാമം കനത്തതോടെ ആശുപത്രികള്‍ ഗുരുതര പ്രതിസന്ധിയില്‍. ആശുപത്രികള്‍ ഇന്ന് രാത്രിയോടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് യു.എന്‍ ഏജന്‍സി. 130 നവജാത ശിശുക്കളടക്കമാണ് ജീവന് ഭീഷണി നേരിടുന്നത്. ഗസ്സയിലാകെ ഉള്ള 72 മെഡിക്കല്‍ സംവിധാനങ്ങളില്‍ 46 ഉം പ്രവര്‍ത്തനരഹിതമായി. 12 ആശുപത്രികളും 34 ആരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി ഗസ്സ അധികൃതര്‍ അറിയിച്ചു. ഇതിനകം 65 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 25 ആംബുലന്‍സ് തകര്‍ത്തതായും അധികൃതര്‍ അറിയിച്ചു. ഗസ്സയെ ഒറ്റപ്പെടുത്തിയതിനാല്‍ വൈദ്യുതിയും ഇന്ധനവും ഓക്സിജനും ഇല്ലാതായതോടെയാണ് ആരോഗ്യമേഖലയെ ബാധിച്ചത്. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ മറ്റ് ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം 48 മണിക്കൂറിനുള്ളില്‍ നിശ്ചലമാകുമെന്നും അധികൃതര്‍ അറിയിച്ചു.
ആരോഗ്യമേഖല അതീവ മോശം അഴസ്ഥയില് തുടരുമ്പോഴും ഇസ്റാഈല്‍ ഗസ്സയിലെ ആശുപത്രികളെ ലക്ഷ്യംവയ്ക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ ഗസ്സയിലെ രണ്ട് ആശുപത്രികശളെയാണ് സയണിസ്റ്റ് സൈന്യം ലക്ഷ്യംവച്ചത്. ഇന്നലെ ഗസ്സയിലെ പ്രശസ്തമായ അല്‍വഫ ആശുപത്രിക്ക് തൊട്ടടുത്താണ് ഇസ്റാഈലിന്റെ റോക്കറ്റുകള്‍ പതിച്ചത്. ആശുപത്രിക്ക് കേടുപാട് വന്നില്ലെങ്കിലും സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. മരണസംഖ്യസംബന്ധിച്ച് വ്യക്തമല്ല. കഴിഞ്ഞയാഴ്ച ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ മധ്യഗസ്സയിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യകേന്ദ്രമായ അല്‍ അഹ് ലി ആശുപത്രി തകരുകയും അഞ്ഞൂറോളം പേര് മരിക്കുകയും ചെയ്തിരുന്നു. ഇതോടെ അല്‍ അഹ് ലിയുടെ പ്രവര്‍ത്തനം നിലച്ചു.
ഗസ്സയിലെ മറ്റൊരു പ്രധാന ആശുപത്രിയായ അല്‍ ഖുദ്സ് ഒഴിയണമെന്ന് ഇസ്റാഈല്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. ഒന്നിലധികം തവണയാണ് ഇസ്റാഈല്‍ ഭീഷണി പുറത്തുവന്നത്.
അതേസമയം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. സിറിയയിലെ സേനാ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചു.അതേസമയം ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. സംഘര്‍ഷം18 ദിവസം പിന്നിടുമ്പോള്‍ 2360 കുഞ്ഞുങ്ങളടക്കം 5791 പേര് ഗസ്സയില്‍ മരിച്ചു വീണു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






