കൊടിയ ദാരിദ്ര്യം: പണത്തിനായി 11 കാരനായ മകനെ വില്‍ക്കുമെന്ന ബോര്‍ഡ് വച്ച് UPയിലെ ദമ്പതികള്‍
|
ലഖ്നൗ: സാമ്പത്തിക പ്രയാസം കാരണം പണത്തിനായി 11 കാരനായ മകനെ വില്‍ക്കുമെന്ന ബോര്‍ഡ് വച്ച് ഉത്തര്‍പ്രദേശിലെ ദമ്പതികള്‍. അലിഗഡിലുള്ള മഹുവ ഖേദ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. രാജ്കുമാര് എന്ന ഓട്ടോ റിക്ഷാ ഡ്രൈവറും ഭാര്യയുമാണ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മകനെ വില്ക്കാന് ശ്രമിച്ചത്. അലിഗഡിലെ ഗാന്ധി പാര്‍ക്കിലെ കമ്പനി ബാഗ് ജംഗ്ഷനില്‍ ‘എന്റെ മകനെ വില്‍ക്കും’ എന്ന ബോര്‍ഡ് വച്ച് ഇവര്‍ റോഡരികില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെയും ഭാര്യയെയും പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പണം ഇടപാടുകാരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ വാങ്ങിയ പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ പണം കൊടുത്തവര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനും ഉപദ്രവിക്കാനും തുടങ്ങി. തന്റെ താമസ സ്ഥലത്ത് നിന്നും ഗുണ്ടകള്‍ തന്നെയും കുടുംബത്തെയും ഇറക്കി വിട്ടെന്നും പല തവണ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു ഗുണവും ഉണ്ടായില്ലെന്നും ഇയാള്‍ പറയുന്നു. ഒടുവില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വന്നതിനാലാണ് മകനെ വില്ക്കാന് തീരുമാനിച്ചതെന്ന് ഇയാള്‍ പറഞ്ഞു. ആറ് മുതല്‍ 8 ലക്ഷം രൂപ വരെ നല്‍കുന്നവര്‍ക്ക് മകനെ നല്കാന് തയ്യാറാണെന്നും അതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും രാജകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആ പണം ഉപയോഗിച്ച് മകളുടെ വിവാഹം നടത്താനും മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും ആഗ്രഹിക്കുന്നതായും ഇയാള്‍ പറഞ്ഞു. എന്നാല്‍, നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മഹുവ ഖേദ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിതാവിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
My son is for sale, I have to sell’; Picture of father selling son goes viral in UP, know the truth of the matter
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





