08
Oct 2023
Sun
08 Oct 2023 Sun

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി തമ്മനം സ്വദേശി മാർട്ടിൻ ഡൊമിനിക്
ഫേസ്ബുക്ക് പോസ്റ്റിൽ കാര്യങ്ങൾ വിശദീകരിച്ച് മാർട്ടിൻ ഡൊമിനിക്. ബോംബ് വച്ചത് താനാണെന്ന് കീഴടങ്ങിയ മാർട്ടിൻ പൊലീസിനോട് പറഞ്ഞു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും ഇയാള്‍ പൊലീസിന് കൈമാറി. യഹോവ സാക്ഷികളുടെ ആശയങ്ങള്‍ തെറ്റാണെന്നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.ഇയാളെ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സ്ഫോടനം ഉണ്ടായത്. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക