23
Nov 2023
Thu
23 Nov 2023 Thu

ഗാസയ്‌ക്കെതിരേ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബഹ്‌റയ്ന്‍ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. വ്യാപാരബന്ധവും അവസാനിപ്പിക്കാന്‍ ബഹ്‌റയ്ന്‍ തീരുമാനിച്ചു. ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായും ഇസ്രായേല്‍ അംബാസഡര്‍ സ്വരാജ്യത്തേക്ക് തിരികെ പോയതായും ബഹ്‌റയ്ന്‍ അറിയിച്ചു. പലസ്തീന്‍ ജനതയോടുള്ള പിന്തുണയുടെ ഭാഗമായാണ് നടപടിയെന്നും ബഹ്‌റയ്ന്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 2020ലായിരുന്നു ബഹ് റയ്ന്‍ ഇസ്രായേലുമായി അബ്രഹാം അക്കോര്‍ഡ്‌സ് പ്രകാരം നയതന്ത്രബന്ധം ആരംഭിച്ചത്. യുഎഇ, മൊറോക്കോ എന്നീ രാജ്യങ്ങളും കരാര്‍പ്രകാരം ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു.