07
Nov 2023
Mon
07 Nov 2023 Mon

കെ ടി ജലീൽ എംഎൽഎയുടെ ജീവിതം പറയുന്ന പുസ്തകമായ പച്ച കലർന്ന ചുകപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. കൃതി കൈരളി ബുക്ക്സ് ആണ് പ്രസാധകർ. സമകാലിക മലയാളം വാരികയിൽ ഇരുപത്തിയഞ്ചോളം ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച “പച്ച കലർന്ന ചുവപ്പ്”, ഒന്നാംഭാഗമാണ് പുസ്തകമായി മേളയിൽ പ്രകാശനം ചെയ്തത്. എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഷ്ട്രീയം പറയാതെ ജലീൽ

മാധ്യമപ്രവർത്തകർ പല മട്ടിൽ ചോദിച്ചിട്ടും ഇത് അക്ഷരങ്ങളുടെ ഉത്സവ വേദിയാണെന്നും ഇവിടെ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും ജലീൽ പറഞ്ഞു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക