01
Nov 2023
Fri
01 Nov 2023 Fri

ഒറ്റ വിസയില്‍ GCC രാജ്യങ്ങളില്‍ സഞ്ചരിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്ന ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസാ പദ്ധതി യാഥാര്‍ഥ്യമായി. ഒമാനില്‍ ചേര്‍ന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗമാണ് ഷെന്‍ഗന്‍ മാതൃകയിലുള്ള ഏകീകൃത വിസക്ക് അംഗീകാരം നല്‍കിയത്. ഗള്‍ഫ് ഉച്ചകോടി അന്തിമാംഗീകാരം നല്‍കുന്നതോടെ ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍വരും. ഇതോടെ ഒറ്റ വിസയില്‍ ആറു ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് സാധിക്കും. ഒമാന്‍ ആഭ്യന്തര മന്ത്രി ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ബൂ സഈദിയുടെ അധ്യക്ഷതയിലാണ് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗം ചേര്‍ന്നത്.

ഗള്‍ഫ് കൂട്ടായ്മയില്‍ പെട്ട സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന രാജ്യങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി.

പുതിയ വിസ നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യമില്ലാതെ വരും. സെപ്റ്റംബറില്‍ അബൂദബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഗതാഗത നിയമ ലംഘനങ്ങളെ ഇലക്‌ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനും യോഗം തുടക്കം കുറിച്ചു. ഇതോടെ, വാഹനങ്ങളുമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന വാഹനം നിയമ ലംഘനത്തിന് അതാത് രാജ്യങ്ങളില്‍ തിരിച്ചെത്തിയാലും പിഴ അടക്കേണ്ടി വരും.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക