07
Nov 2023
Tue
07 Nov 2023 Tue

ഗസ്സയിലെ ആശുപത്രികളെ ആക്രമിക്കരുതെന്ന് ജോ ബൈഡന്‍, ഇത്രയും മനുഷ്യത്വരഹിതമായ അക്രമം കണ്ടിട്ടില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: ഗസ്സയിലെ ആശുപത്രികളെല്ലാം ഇസ്രായേല്‍ സേന വളഞ്ഞിട്ട് ആക്രമിക്കുകയും കുഞ്ഞുങ്ങള്‍ മരിച്ചുവീഴുകയും ചെയ്യുന്നതോടെ പ്രസ്താവനയുമായി കൂടുതല്‍ നേതാക്കള്‍. ഗസ്സയിലെ ആശുപത്രികള്‍ സംരക്ഷിക്കപ്പെടണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള നടപടി കുറക്കുമെന്നാണ് പ്രതീക്ഷ. ഇസ്രായേലുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആശുപത്രികള്‍ സംരക്ഷിക്കപ്പെടണം ബൈഡന്‍ പറഞ്ഞു.

ഫലസ്തീനിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയിലും മനുഷ്യത്വരഹിതമായ അക്രമങ്ങളിലും കടുത്ത പ്രതികരമാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വ നടത്തിയത്. തന്റെ ജീവിതത്തില്‍ നിരപരാധികള്‍ക്കുനേരെ ഇത്രയും മനുഷ്യത്വരഹിതമായ അതിക്രമം കണ്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു.ഗസ്സയില്‍നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ ബ്രസീല്‍ പൗരന്മാരെ അദ്ദേഹം വിമാനത്താവളത്തില്‍ സ്വീകരിച്ചു. ’78 വയസ്സിനിടെ ഞാന്‍ ഒരുപാട് ക്രൂരതയും അക്രമവും കണ്ടിട്ടുണ്ട്. പക്ഷേ, നിരപരാധികള്‍ക്കുനേരെ ഇത്രയും മനുഷ്യത്വരഹിതമായ അക്രമം കണ്ടിട്ടില്ല. ഹമാസ് നടത്തിയ അക്രമത്തിന് മറുപടിയായി നിരപരാധികളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമം ക്രൂരമാണ്’ സില്‍വ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക