07
Nov 2023
Tue
07 Nov 2023 Tue

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മുഖമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്. രാഹുലിന് 2,21,986 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ട് ലഭിച്ചു. അരിത ബാബു 31,930 വോട്ടുകള്‍ നേടി മൂന്നാമത് എത്തി.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ ഉള്‍പ്പെടെ 13 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. വീണ എസ് നായര്‍ 2487 വോട്ടുകള്‍ നേടിയപ്പോള്‍ ഷിബിന 7512 വോട്ടുകള്‍ നേടി. അബിന്‍, അരിത ബാബു എന്നിവരടക്കം 10 പേര്‍ വൈസ് പ്രസിഡന്റുമാരാകും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക