25
Nov 2023
Wed
25 Nov 2023 Wed

കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ ഫോൺ വിളിച്ച് പണം തട്ടുന്നതിനെതിരേ മുന്നറിയിപ്പ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരിൽ നിരവധി ആളുകൾക്ക് വ്യാജ ഫോൺകോളുകൾ ദിവസവും ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംശയാസ്പദമായ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ടാൽ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ജനറൽ അഡ്മിന്‌സ്‌ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ആവശ്യപ്പെട്ടു.

ഡാറ്റ അപ്‌ഡേറ്റ് എന്ന വ്യാജേന ഫോൺ വിളിച്ച് സ്വകാര്യവിവരങ്ങൾ തേടിയാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിനിരയായി നിരവധി പേർക്കാണ് പണം നഷ്ടമായത്.