കുവൈത്ത് സിറ്റി: താമസകേന്ദ്രങ്ങളിൽ നിന്ന് സ്വകാര്യ സ്കൂളുകൾ മാറ്റാൻ കുവൈത്ത് മുനിസിപ്പൽ തീരുമാനം. സ്കൂളുകൾ മാറ്റി സ്ഥാപിക്കാൻ മൂന്ന് വർഷത്തെ സമയമാണ് നൽകുക. ഈ സമയത്തിനുള്ളിൽ താമസമേഖലകളിൽ നിന്ന് സ്കൂളുകൾ മാറ്റി സ്ഥാപിക്കണമെന്ന് അധികൃതർ അറിയിച്ചു.
|
കുവൈത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മലയാളി മാനേജ്മെന്റുകൾ നടത്തുന്നതടക്കം നിരവധി സ്കൂളുകളാണ് നിലവിൽ താമസകേന്ദ്രങ്ങളിൽ പ്രവർത്തിച്ചുവരുന്നത്. ജഹ്റ, ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല തുടങ്ങിയ പ്രദേശങ്ങളിലാണ് സ്കൂളുകൾ സ്ഥാപിക്കുന്നതിന് സർക്കാർ സ്ഥലം അനുവദിച്ചിട്ടുള്ളത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


