07
Nov 2023
Sun
07 Nov 2023 Sun

കൊ​ച്ചി: കു­​സാ­​റ്റി​ല്‍ ടെക് ഫെ­​സ്റ്റിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ​ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും നാ­​ലുപേ​ര്‍ മ­​രി​ച്ച­​ത് ശ്വാ­​സം മു­​ട്ടി­​യാ­​ണെ­​ന്നാ­​ണ് പ്ര­​ഥ​മി​ക പോ­​സ്­​റ്റ്‌­​മോ​ര്‍­​ട്ടം റി­​പോര്‍­​ട്ടെ­​ന്ന് ആ­​രോ­​ഗ്യ­​മ​ന്ത്രി വീ­​ണാ ജോ​ര്‍​ജ്. പരിക്കേറ്റ് ആ­​സ്റ്റ​ര്‍ മെ­​ഡി­​സി­​റ്റി­​യി​ല്‍ ഐ­​സി­​യു­​വി​ല്‍ ചി­​കി­​ത്സ­​യി­​ലു­​ള്ള ര­​ണ്ട് പെ​ണ്‍­​കു­​ട്ടി­​ക­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​യി തു­​ട­​രു­​ക­​യാ­​ണ്. ചി­​കി­​ത്സ­​യി­​ലു­​ള്ള മ­​റ്റു­​ള്ള­​വ­​രു­​ടെ ആ­​രോ­​ഗ്യ­​നി­​ല­​യി​ല്‍ കാ­​ര്യ​മാ­​യ ആ­​ശ­​ങ്ക­​യി­​ല്ലെ​ന്നും മ­​ന്ത്രി വ്യ­​ക്ത­​മാ​ക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

56 പേ­​രെ­​യാ­​ണ് പ­​രി­​ക്കേറ്റ് ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചത്. ക­​ള­​മ­​ശേ­​രി മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍ 32 പേ​ര്‍ വാ​ര്‍­​ഡി​ലും മൂ­​ന്ന് പേ​ര്‍ ഐ­​സി­​യു­​വി​ലും ചി­​കി­​ത്സ­​യി­​ലു​ണ്ട്. കി​ന്‍­​ഡ​ര്‍ ആശുപത്രിയിൽ ര­​ണ്ട് പേ​ര്‍ മാ­​ത്ര­​മാ­​ണ് ഇ­​പ്പോ​ള്‍ ചി­​കി­​ത്സ­​യി­​ലു­​ള്ള­​തെ​ന്നും മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

ശ​നി​യാ​ഴ്ച രാത്രി ഏ​ഴോ​ടെ​യാ​ണ് കുസാറ്റിൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. ​ഗാനമേള നടക്കുന്ന ഓപൺ ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് പുറത്തുനിന്ന കുട്ടികൾ ഇരച്ചെത്തിയതോടെ മുന്നിലുണ്ടായിരുന്നവർ പടിക്കെട്ടിലേക്ക് വീഴുകയും പിന്നാലെ വന്നവരെല്ലാം ഇവർക്കു മുകളിലേക്ക് വീണുമാണ് അപകടമുണ്ടായത്.

കുസാറ്റ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് , ഇലക്ട്രീഷ്യനായ പാലക്കാട് മൂണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് കാംപസിൽ പൊതുദർശനത്തിനെത്തിച്ചു. ആൽവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക