01
Nov 2023
Tue
01 Nov 2023 Tue

തൃശൂർ കേരള വർമ കോളജിലെ യൂനിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ ചെയർമാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. ചട്ടപ്രകാരം റീകൗണ്ടിങ് ചെയ്യാനും കോടതി നി​ർദേശിച്ചു. കെഎസ് യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹരജിയിലാണ് നടപടി. വോട്ടെണ്ണൽ സമാപിച്ചപ്പോൾ ശ്രീക്കുട്ടൻ വിജയിച്ചുവെന്നു പറയുകയും ഇതിനു പിന്നാലെ റീകൗണ്ടിങ് നടത്തി എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചുവെന്ന ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാവുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ വോട്ടെണ്ണലിൽ ഒരു വോട്ടിന് എസ്എഫ്ഐ സ്ഥാനർഥി വിജയിച്ചുവെന്നും എന്നാൽ എസ്എഫ് ഐ റീകൗണ്ടിങ് ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം വർധിക്കുകയായിരുന്നുവെന്നുമാണ് അധികൃതർ കോടതിയിൽ പറഞ്ഞത്. എന്നാൽ ജയിച്ച സ്ഥാനാർഥി എന്തിനാണ് റീകൗണ്ടിങ് ആവശ്യപ്പെട്ടതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാൻ ഇവർക്കായിരുന്നുമില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക