കൊല്ലം ഓയൂർ ഓട്ടുമലയിൽനിന്ന് അബിഗേൽ സാറ റെജി എന്ന ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. കൊല്ലം റൂറൽ പൊലീസാണ് ഇത്തരമൊരു നോട്ടിസ് പുറത്തിറക്കിയത്. ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥന. KL O4 AF 3239 എന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ വിവരമറിയിക്കണം. ഇതിനായി 9497980211 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് കൊല്ലം റൂറൽ പൊലീസ് ആവശ്യപ്പെട്ടു.
|
തട്ടിക്കൊണ്ടുപോയി 21 മണിക്കൂറാകുമ്പോഴാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് പരിശോധനയെ വെട്ടിച്ച് കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചെന്നതും സംഘത്തിലെ ആരെയും ഇനിയും പിടികൂടാനാവാത്തതും പൊലീസിന് കനത്ത നാണക്കാടായിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





