03
Dec 2023
Sat
03 Dec 2023 Sat

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളായ പത്മകുമാറിന്റെയും ഭാര്യ അനിതയുടെയും മകൾ അനുപമയുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്മകുമാർ ഒന്നാം പ്രതിയും അനിത രണ്ടാം പ്രതിയും അനുപമ മൂന്നാം പ്രതിയുമാണ്. അതേസമയം അനുപമയുടെ ചിത്രവും പുറത്തുവന്നു. 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ കൂടിയാണ് അനുപമ. അനുപമ പത്മൻ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്.ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക