ഹാജാഹുസൈൻ എം
|
തിരുവനന്തപുരം: ഡിസംബർ 6 ഫാഷിസ്റ്റ് വിരുദ്ധ ദിനം, അനീതിയുടെ 31 വർഷങ്ങൾ എന്ന ശീർഷത്തിൽ എസ്ഡിപിഐ പൂന്തുറയിൽ സായാഹ്ന സദസ്സ് സംഘടിപ്പിക്കുന്നു. ഡിസംബർ ആറിന് വൈകീട്ട് നാലിന് ആയിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന സായാഹ്ന സദസ്സ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്യും.
എസ്ഡിപിഐ സംസ്ഥാന സമിതി അംഗം നസീമ, എസ്ഡിറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി നിസ്സാമുദ്ദീൻ തച്ചോണം, വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സബീന ലുക്മാൻ, എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ കരമന, ജില്ലാ സെക്രട്ടറി അജയൻ വിതുര,ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട്, എസ്ഡിറ്റിയു ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പൂവ്വാർ, എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹീം മൗലവി, അനസ് മാണിക്കവിളാകം, മാഹീൻ പരിത്തികുഴി, സബീർ കാട്ടാക്കട, സുനീർ പച്ചിക്കോട്, സജീർ കുറ്റ്യാമൂട് തുടങ്ങി പ്രമുഖ നേതാക്കൾ സംസാരിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





