07
Dec 2023
Sat
07 Dec 2023 Sat

പാ​ല​ക്കാ​ട്: ജ​മ്മു കശ്മീ​രി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചി​കി​ൽസ​യി​ലാ​യി​രു​ന്ന ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. സൗ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് ചി​റ്റൂ​ർ സ്വ​ദേ​ശി മ​നോ​ജ് മാ​ധ​വ​ൻ ആ​ണ് മ​രി​ച്ച​ത്. ഇന്നു രാവിലെ, മനോജ് മരിച്ച വിവരം നോർക്ക ഓഫീസ് മന്ത്രി കൃഷ്ണൻകുട്ടിയുടെ ഓഫീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ (34 ), സു​ധീ​ഷ് ( 32 ), രാ​ഹു​ൽ ( 28 ), വി​ഘ്നേ​ഷ് ( 23 ) എ​ന്നി​വരാണ് നേരത്തേ മരിച്ചത്. സോ​നം മാ​ർ​ഗി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വിനോദയാത്രാസംഘത്തിന്റെ കാ​ർ ശ്രീ​ന​ഗ​റി​ലെ സോ​ജി​ല പാ​സി​നു സ​മീ​പം കൊ​ക്ക​യി​ലേ​ക്ക് മ​റി​യുകയായിരുന്നു. മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ജ​മ്മുകശ്മീ​ർ സ്വ​ദേ​ശി​യാ​യ ഇ​ജാ​സ് അ​ഹ​മ്മ​ദും അ​പ​ക​ട​ത്തി​ൽ മ​രിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി സുഹൃത്തുക്കളായ ഇവർ യാത്രകൾ നടത്തുന്നുണ്ട്. കുറി ചേർന്നായിരുന്നു യാത്രയ്ക്കുള്ള പണം സ്വരൂപിച്ചിരുന്നത്. സോനാമാർഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. പനിമത്ത് പാസിൽ സ്‌കീയിങ് നടത്തി മടങ്ങുമ്പോൾ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു. നേരത്തേ ഡൽഹിയും ആഗ്രയും സന്ദർശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക