07
Dec 2023
Mon
07 Dec 2023 Mon

തിരുവനന്തപുരം: താങ്ങാനാവാത്ത സ്ത്രീധനം ആവശ്യപ്പെടുകയും വിവാഹത്തിൽ പിൻമാറുകയും ചെയ്തതിനെ തുടർന്ന് ഡോക്ടർ ഷഹന ജീവനൊടുക്കിയ കേസിലെ പ്രതി ഡോ. റുവൈസിൻറെ ജാമ്യാപേക്ഷ കോടതി തള്ളി. പ്ര­​തി­​ക്ക് ജാ​മ്യം അ­​നു­​വ­​ദി­​ക്കു​ന്ന­​ത് അ­​ന്വേ­​ഷ​ണ­​ത്തെ ബാ­​ധി­​ക്കു­​മെ­​ന്ന പ്രോ­​സി­​ക്യൂ­​ഷ​ൻ വാ­​ദം അംഗീകരിച്ചാണ് കോ​ട­​തി റുവൈസിൻറെ ജാമ്യാപേക്ഷ തള്ളിയത്. അ​തീ­​വ ഗൗ­​ര­​വ­​മു­​ള്ള കേ­​സാ­​ണി­​തെ­​ന്ന് ജാ­​മ്യാ­​പേ­​ക്ഷ പ­​രി­​ഗ­​ണി­​ക്കു­​ന്ന­​തി­​നി­​ടെ കോ​ട­​തി നി­​രീ­​ക്ഷി­​ച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേ­​സി​ൽ റു​വൈ​സി​ൻറെ പിതാവി​നെ​യും പൊ​ലീ​സ് പ്ര​തി ചേ​ർ­​ത്തി­​ട്ടു​ണ്ട്. സ്ത്രീ​ധ​ന​ത്തി​നാ​യി ഇയാളും സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന് ഷഹ​ന​യു­​ടെ ബ­​ന്ധു­​ക്ക­​ൾ മൊ​ഴി നൽകിയിരുന്നു. ഒ​ളി­​വി­​ല്‍ പോയ ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

150 പവൻ സ്വർണവും ഭൂമിയും ബിഎംഡബ്ല്യു കാറുമടക്കം വൻതുകയാണ് റുവൈസിൻറെ കുടുംബം ഷഹനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും തുക നൽകാനാവില്ലെന്നു കുടുംബം റുവൈസിനെ അറിയിച്ചിരുന്നു. ഇതോടെ ഇയാൾ വിവാഹത്തിൽ നിന്നു പിൻമാറി. ഇതിനു പിന്നാലെയാണ് ഷഹന ജീവനൊടുക്കിയത്. ഷഹനയുടെ ആത്മഹത്യാകുറിപ്പിലെ വിവരവും കുടുംബം നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക