മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. പള്ളിയിൽ സർവേക്ക് അനുമതി തേടി സമർപ്പിച്ച ഹരജി കോടതി അംഗീകരിക്കുകയായിരുന്നു. കൃഷ്ണൻ ജനിച്ച സ്ഥലത്താണ് 1670ൽ ഔറംഗസേബ് പള്ളി പണിതതെന്നാണ് ഹിന്ദുത്വരുടെ അവകാശവാദം. ഈ പള്ളിയുടെ സമീപത്താണ് ഇപ്പോൾ കൃഷ്ണ ജന്മസ്ഥല ക്ഷേത്രമുള്ളത്.
|
അയോധ്യയിൽ കർസേവകർ തകർത്തുകളഞ്ഞ ബാബരി മസ്ജിദ് നിലനിന്ന ഇടത്ത് സുപ്രിംകോടതിയുടെ അനുമതിയോടെ നിർമിക്കുന്ന രാമക്ഷേത്രത്തിൽ രാമ പ്രതിഷ്ഠ നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരു പള്ളിയിൽ കൂടി സർവേ നടത്താൻ കോടതി അനുമതി നൽകിയിരിക്കുന്നത്.
ഹിന്ദുത്വരുടെ അവകാശവാദത്തെതുടർന്ന് ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പിന്റെ സർവേ നടപടികൾ തുടങ്ങിയത് അടുത്തിടെയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





