തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. കൻ്റോണ്മെൻ്റ് എസ്ഐ ദിൽജിത്തിന് പരിക്കേറ്റു. ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു.
സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാനത്താകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസിനെ പ്രവർത്തകർ പട്ടിക കൊണ്ട് അടിച്ചു. പൊലീസിനു നേർക്ക് കല്ലേറുമുണ്ടായി. പൊലീസ് കല്ല് തിരിച്ചെറിഞ്ഞു.
|
ഇതിനു പിന്നാലെ പൊലീസ് ലാത്തി വീശി. എന്നാൽ ലാത്തി പിടിച്ചുവാങ്ങി ചിലർ തിരിച്ചടിച്ചു. ചില പ്രവർത്തകർ പൊലീസ് വാഹനത്തിൻ്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ഇതിനിടെ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. പിന്നാലെ, വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു.
വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ കയ്യേറ്റം ചെയ്തെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





